Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ പ്രസിഡണ്ടിനെ അപകീർത്തിപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അവഹേളിക്കുന്ന നീക്കത്തെ അപലപിക്കുന്നതായി ഭരണ സമിതി പ്രമേയം


കരിന്തളം: കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവിയേയും അതിലൂടെ പഞ്ചായത്ത് ഭരണ സമിതിയേയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളേയും അവഹേളിക്കുന്ന ഹീന നീക്കത്തെ പഞ്ചായത്ത് ഭരണ സമിതിയംഗീകരച്ച പ്രമേയം ശക്തമായി അപലപികുകയും പ്രതിഷേധിക്കുകയും ചെയ്തു.

ജില്ലയിൽ തന്നെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. പഞ്ചായത്ത് ഭരണ സമിതി, ആരോഗ്യ പ്രവർത്തകർ , വാർഡ് തല - ക്ലസ്റ്റർ തല ജാഗത സമിതികൾ , സന്നദ്ധ വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. കരിന്തളം ഗവ.കോളേജ്, പരപ്പ ഗവ: ഹയർ സെക്കന്ററി സ്കൂൾ , കൂവാറ്റി ഗവ: യു.പി.സ്കൂൾ , കുമ്പളപ്പള്ളി ഏ.യു.പി.സ്കൂൾ എന്നിവിടങ്ങളിലായി 4.ഡി.സി.സി. കളാണ് ഏർപ്പടുത്തിയത്. എല്ലായിടത്തും പഞ്ചായത്തംഗങ്ങൾ ഭാരവാഹികളായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരേയും ഉൾപ്പെടുത്തി രു പീകരിച്ച സമിതികളാണ് ഡിസിസി പ്രവർത്തനങ്ങൾ മാതൃകാ പരമായി നടത്തിയത്.

ഡി സി സികളിൽ ലഭിക്കുന്ന പണം, പല വ്യജ്ഞനം, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെ വരവ് - ചെലവു കണക്കുകൾ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുകയും അതാത് ഡി സി സിതലയോഗം വിളിച്ച് അംഗീകരിക്കുകയും ചെയ്തു വരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഒറ്റക്ക് ആരോടും  കാശ് പിരിച്ചിട്ടില്ല എന്നും

17 വാർഡുകളിൽ നിന്നുമായി 211 രശീതീകളിലായി 1044273/- രൂപയാണ് ആകെ പിരിച്ചതെന്നും പഞ്ചായത്ത് ഭരണ നേതൃത്വം അറിയിച്ചു. പിരിക്കുന്നതുക മുൻ കാലങ്ങളിൽ ചെയ്ത പോലെ കരിന്തളം സർവ്വീസ് സഹകരണ ബേങ്കിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും 12-ാം വാർഡ് മെമ്പർ മനോജ് തോമസിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ച് അതിലാണ് നിക്ഷേപികുന്നത്. പരപ്പ ഫെഡറൽ ബാങ്കിൽ സെക്രട്ടരിയുടെ പേരിൽ ഒരു അകൗണ്ടും ആരംഭിച്ചു. പരമാവധി എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ട് മുഖേനയാണ് നടത്തിയിട്ടുള്ളത്. 

ഒരു കരാറ് കാരനോടും , ക്വാറമുതലാളിമാരോടും , മില്ലുടമകളോടും ഒരു രൂപ പോലും പിരിച്ചിട്ടില്ല. കോവിഡിന്റെ അതിരൂക്ഷമായ കടന്നാക്രമ സമയത്ത് ആരോടും അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ കുടുംബശ്രീ പ്രവർത്തകർ , പുരുഷ സംഘങ്ങൾ, വാട്സാപ്പ് കൂട്ടായ്മകൾ, ക്ലബ്ബുകൾ, വായനശാലകൾ, സഹകരണ സ്ഥാപനങ്ങൾ, വ്യാപാരി സംഘടനകൾ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ, വിവിധ സംഘടനങ്ങൾ തുടങ്ങിയവർ ഡി സി സി കളിലേക്കുള്ള പലവ്യജ്ഞനങ്ങൾ, അവശ്യ വസ്തുക്കൾ, പണം എന്നിവ എത്തിച്ചു തരികയായിരുന്നു.

ഡി സി സി യുടെ പ്രവർത്തനത്തിലും മറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഒരു ദിവസമെങ്കിലും സഹകരിച്ച് കാര്യങ്ങൾ മനസിലാക്കിയ ആർക്കും ആരോപണമുന്നയിക്കാൻ കഴിയില്ലെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

നല്ല നിലയിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന നീക്കങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്ന താരായാലും കടുത്ത സാമൂഹ്യ വിരുദ്ധ പ്രവർത്തനമായേ കാണാനാകു.

പഞ്ചായത്തിന്റെ കൂട്ടായ പ്രവർത്തനത്തിന് തുരങ്കം വെക്കാനും പ്രസിഡന്റുൾപ്പെടെയുള്ളവരുടെ മനോവീര്യം കെടുത്താനുമുള്ള ഹീനവും കുടിലത നിറഞ്ഞ തുമായ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളയണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എലിസബത്ത് കെ.ഐ. ആണ് പ്രമേയമവതരിപ്പിച്ചത്. കെ.വി. അജിത്ത്കുമാർ പിൻ താങ്ങി. വൈസ് പ്രസിഡന്റ്റ് ടി.പി. ശാന്ത, സി.എച്ച് അബ്ദുൾ നാസർ, മനോജ് തോമസ്, സിൽവി ജോസ് തുടങ്ങിയവർ സം സാരിച്ചു. പ്രസിഡന്റ്റ് ടി.കെ.രവി അധ്യക്ഷത വഹിച്ചു.

അസി: സെക്രട്ടറി പി.യു. ഷീല സ്വാഗതം പറഞ്ഞു.

No comments