Breaking News

കൊന്നക്കാട് കടവത്ത്‌മുണ്ടയിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം.. പാട്ട ഭൂമിയിലെ 1000വാഴകൾ നശിപ്പിച്ചു


 

വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാട് കടവത്ത്‌ മുണ്ടയിൽ വീണ്ടും കാട്ടാനകൂട്ടമിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു.


കടവത്ത്‌ മുണ്ടയിലെ അരീക്കൽ ബിജു പാട്ടത്തി നെടുത്ത ഭൂമിയിലെ 1000ത്തോളം വാഴകൾ കാട്ടാനകൂട്ടം നിലം പരിശാക്കി. കഴിഞ്ഞ ദിവസം രാത്രി11മണിയോടെയാണ് കൂട്ടമായി എത്തിയ കാട്ടാനക്കൂട്ടം കുലക്കാൻ പാകമാകാറായ 1000ത്തോളം വരുന്ന പൂവൻ വാഴകൾ പൂർണ്ണ മായും നശിപ്പിച്ചത് എന്ന് കർഷകനായ ബിജു പറഞ്ഞു.
ആനകൂട്ടം വാഴ തോട്ടത്തിൽ വിരഹിക്കുമ്പോൾ നിസഹായനായി നോക്കി നിൽക്കുവാനെ ഈ യുവ കർഷകന് കഴിഞ്ഞുള്ളു.
ബാങ്ക് ലോൺ എടുത്തും സ്വർണ്ണം പണയപ്പെടുത്തിയുമാണ് ബിജു സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലം പാട്ടത്തിനെടുത്ത്‌ വാഴ കൃഷി ഇറക്കിയത്.
വാഴയ്ക്കൊപ്പം കപ്പയും ആനകൂട്ടം നശിപ്പിച്ചു.


കാട്ടാനകൂട്ടം നശിപ്പിച്ച ബിജുവിന്റെ വാഴതോട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം വാർഡ് മെമ്പർമാരായ ബിൻസി ജയിൻ,കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ എന്നിവർ സന്ദർശിച്ചു. മലയോരത്ത് കാട്ടുപന്നികൾക്ക് പുറമെ കാട്ടാനകളും കർഷകരുടെ ജീവിത മാർഗ്ഗമായ കാർഷിക വിളകൾ കൂട്ടമായി നശിപ്പിക്കുകയാണ്

No comments