റവന്യു വകുപ്പില്‍ വ്യാഴാഴ്ച മുതല്‍ സേവനങ്ങള്‍ ഡിജിറ്റലാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടെ ഭൂനികുതി മൊബൈല്‍ ആപ് വഴി അടക്കുന്നതടക്കം റവന്യൂ വകുപ്പില്‍നിന്നും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകും. റവന്യു സേവനങ്ങള്‍ സ്മാര്‍ട് ആക്കുന്ന നടപടികളുടെ ഭാഗമായാണ് ഡിജിറ്റല്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത്. ഭൂനികുതി അടയ്ക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന് പുറമെ തണ്ടപ്പേര്‍ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരണം, എഫ്എംബി സ്‌കെച്ച്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കാനുള്ള ഓണ്‍ലൈന്‍ മൊഡ്യൂള്‍ എന്നിവയാണ് ഒരുക്കുന്നത്. നവീകരിച്ച ഇ- പേയ്‌മെന്റ് പോര്‍ട്ടല്‍, 1666 വില്ലേജിന് ഔദ്യോഗിക വെബ്‌സൈറ്റുകള്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മൊഡ്യൂള്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
No comments