Breaking News

"കൊന്നക്കാട് കോളംകുളം വഴി മംഗലാപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് പുനഃസ്ഥാപിക്കുക"; സി.പി.എം പുലയനടുക്കം ബ്രാഞ്ച് സമ്മേളനം സമാപിച്ചു


ബിരിക്കുളം: കൊന്നക്കാട് കോളംകുളം വഴി മംഗലാപുരത്തേക്കുള്ള കെ എസ് ആർ ടി സി ബസ് പുനഃസ്ഥാപിക്കുക, കോളംകുളത്തു ഒരു വയോജന പരിപാലന കേന്ദ്രം സ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ സിപിഐഎം പുലയനടുക്കം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വി.കെ നാരായണന്റെ അധ്യക്ഷതയിൽ നടന്ന സിപിഐഎ പുലയനടുക്കം ബ്രാഞ്ച് സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എ.ഡി പ്രസാദ് സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി വി മോഹനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എൻ രാജ്മോഹൻ, ടി എ രവി, കെ മണി, അനീഷ് എന്നിവർ സംസാരിച്ചു. എം കെ ഹരീന്ദ്രനെ സിപിഐഎം പുലയനടുക്കം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

No comments