Breaking News

സെപ്.27 ൻ്റെ ഭാരതബന്ദിന് ഐക്യദാർഢ്യം; പരപ്പയിൽ പന്തംകൊളുത്തി പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു

പരപ്പ: സെപ്തംബർ 27 ൻ്റെ ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പരപ്പയിൽ മഹിള അസോസിയേഷൻ പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി ഏ.ആർ രാജു ഉദ്ഘാടനം ചെയ്തു. രമണി ഭാസ്ക്കരൻ അദ്ധ്യക്ഷതവഹിച്ചു. കെ.വി തങ്കമണി സംസാരിച്ചു. രമണി രവി സ്വാഗതം പറഞ്ഞു.


 സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സെപ്തംബർ 27 ൻ്റെ ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യപ്പിച്ച് കൊണ്ട് പന്തം കൊളുത്തി പ്രകടനം നടത്തി. ഏ ആർ രാജു, കെ.ടി ദാമോധരൻ, വിനോദ് പന്നിത്തടം, ഏ.ആർ വിജയകുമാർ, അബ്ദുൾനാസർ സി.എച്ച്, ടി.പി തങ്കച്ചൻ. പി.സുരേന്ദ്രൻ, നാരായണൻ, ഹരിഹരൻ, ചന്ദ്രൻ പൈക്ക, അമൽ തങ്കച്ചൻ, ജോയി എന്നിവർ നേതൃത്വം നൽകി.

No comments