Breaking News

പടന്നക്കാട് നെഹ്റു കോളേജിൻ്റെ മേൽക്കൂര ഇനി വൈദ്യുതി തരും.. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥാപിച്ച 296 സോളാർ പാനലുകൾ വഴിയാണ് വൈദ്യുതി ഉൽപാദനം


പടന്നക്കാട്: കെ.എസ്.ഇ.ബി സൗര പുരപ്പുറ സോളാർ പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് നെഹ്റു ആർട്സ് & സയൻസ് കോളേജിൽ പൂർത്തീകരിച്ച 100kwp സോളാർ പദ്ധതി  കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ 340 വാട്സിൻ്റെ 296 സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ശരാശരി ഒരു ദിവസം 400 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും. സൗര ഫേയ്സ് ഒന്നിൽ മോഡൽ 1 ൽ ഉൾപ്പെടുത്തിയാണ് കെ.എസ്.ഇ.ബി യുടെ പൂർണ്ണ മുതൽ മുടക്കിൽ പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10% സ്ഥാപനത്തിന് സൗജന്യമായി നൽകും. പദ്ധതി ചെലവ് 4240372 രൂപ. പുരപ്പുറ സൗരോർജ്ജ പദ്ധതിയിലെ ജില്ലയിലെ ആദ്യത്തെ ഏറ്റവും വലിയ പദ്ധതിയാണ് നെഹ്റു കോളേജിലേത്. ടാറ്റ പവർ സോളാർ ആണ് കെ.എസ്.ഇ.ബിയക്കു വേണ്ടി പദ്ധതി നിർവ്വഹണം നടത്തിയത്.


ചടങ്ങിൽ  നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജർ ഡോക്ടർ കെ വിജയരാഘവൻ വിശിഷ്ടാതിഥിയായി.കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെവി സുജാത അധ്യക്ഷത വഹിച്ചു. കെഎസ്ഇബി  നോർത്ത് സൗര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ  കെ  അയൂബ് റിപ്പോർട്ട് അവതരണം നടത്തി.വാർഡ് കൗൺസിലർ ശോഭ, കോളേജ് പ്രിൻസിപ്പാൾ കെ എസ് സുരേഷ് കുമാർ, ഡോക്ടർ കെ വി മുരളി, തുടങ്ങിയവർ സംസാരിച്ചു. പി സുരേന്ദ്ര സ്വാഗതവും ടിപി ആശ നന്ദിയും പറഞ്ഞു.

No comments