Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ IGL MS സോഫ്റ്റ് വെയർ പ്രവർത്തനമാരംഭിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു


കരിന്തളം: കേരള സർക്കാറിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്തിൽ IGL MS സോഫ്റ്റ് വെയർ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ ടി.കെ.രവി ഉൽഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.എച്ച്. അബ്ദുൾ നാസർ, കെ.വി. അജിത് കുമാർ , എന്നിവരും കെ.വി.ബാബു, മനോജ് തോമസ്, പി.യു ഷീല , ജേക്കബ് ഉലഹന്നാൻ എന്നിവർ സംസാരിച്ചു. ടി.വി ബാബു സ്വാഗതം പറഞ്ഞു.

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ തിരുമാനപ്രകാരം  ഐ.കെ.എം ആണ് ഇതിനാവശ്യമായ സോഫ്റ്റ് വെയർ വികസിപ്പിച്ചത്. ഇതോടെ 230 ലധികം സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാകും.

No comments