Breaking News

കുട്ടപ്പായിയുടെ കുടുക്ക സമ്പാദ്യം ജനശ്രീയ്ക്ക്... ജനശ്രീ പനത്തടി മണ്ഡലം സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ് മൂന്ന് വയസ്സുകാരൻ കുട്ടപ്പായിയുടെ സമ്പാദ്യം ജനശ്രീ പനത്തടി മണ്ഡലം ചെയർമാൻ രാജീവ് തോമസ്സിന് കൈമാറി


ജനശ്രീ പനത്തടി മണ്ഡലം സഭയുടെ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായ്  മൂന്ന് വയസ്സുകാരൻ കുട്ടപ്പായിയുടെ സമ്പാദ്യം  ജനശ്രീ പനത്തടി മണ്ഡലം ചെയർമാൻ  രാജീവ് തോമസ്സിന് കൈമാറി പിതാവായ വിനോദിൻ്റെ പോക്കറ്റിലുള്ള ചില്ലറത്തുട്ടുകൾ ദിവസവം കുട്ടപ്പായിമേടിച്ച് കുടുക്കയിൽ ഇട്ട് വെയ്ക്കുമായിരുന്നു..,താൻ ആർക്കും കൊടുക്കാതെ സൂക്ഷിച്ചു, ഭദ്രമായി വെച്ച കുടുക്ക ജനശ്രീയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അറിയാമായിരുന്ന പിതാവ് വിനോദിൻ്റേയും, അമ്മ ബ്ലെസ്സി വിനോദിൻ്റേയും നിർദ്ദേശപ്രകാരം യാതൊരു മടിയും കൂടാതെ ചേട്ടൻമാരേയും, ചേച്ചിമാരേയും സഹായിക്കാൻ വേണ്ടി ആരോൺ എന്ന കുട്ടപ്പായി മണ്ഡലം ചെയർമാൻ രാജീവ് തോമസ്സിനെ ഏൽപ്പിക്കുകയായിരുന്നു .. ജനശ്രീ ഭാരവാഹികൾ കുടുക്ക പൊട്ടിച്ചപ്പോൾ മൂവായിരം രൂപയോളം ഉണ്ടായിരുന്നു .. ഇതിന് മുൻപും, പാണത്തുർ പരി യാരത്തെ ജെയിംസിൻ്റേയും, ലൈലാമ്മയുടേയും മകളായ അനീറ്റ ജെയിംസ് എന്ന പത്താം ക്ലാസ്സുകാരി ജനശ്രീയുടെ ജീവകാരുണ്യ ഫണ്ടിലേയ്ക്ക് തൻ്റെ ചില്ലറ സമ്പാദ്യമായ രണ്ടായിരത്തി നാനൂറോളം രൂപ കൈമാറിയിരുന്നു. പനത്തടിയിലെ ആരോൺ എന്ന മൂന്ന് വയസ്സുകാരൻ കുട്ടപ്പായി യേയും, പരിയാരത്തെ അനിറ്റയേയും  ഇരുപത്തിയാറാം തീയ്യതി  റാണിപുരത്ത് വച്ച്  നടക്കുന്ന ജനശ്രീ വാർഷിക ജനറർൽ ബോഡിയിൽ ജില്ലാ ജനശ്രീ ചെയർമാൻ ശ്രീ: കെ. നീലകണ്ഠൻ അനുമോദിക്കും .. ജനശ്രീ പനത്തടി മണ്ഡലം സഭയുടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച മണ്ഡലം സഭയ്ക്കുള്ള പുരസ്കാരം കഴിഞ്ഞ രണ്ട് തവണയും പനത്തടി മണ്ഡലത്തെ തേടി എത്തിയിരുന്നു ..

No comments