Breaking News

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ ദേശീയ വടംവലി മത്സരത്തിൽ സ്വർണമെഡൽ നേടിയ ടീമിൽ അംഗങ്ങളായവരെ യുവമോർച്ച അനുമോദിച്ചു

പരപ്പ : രാജസ്ഥാനിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 വിഭാഗത്തിൽ  സ്വർണമെഡൽ നേടിയ കേരള ടീമിൽ അംഗങ്ങളായ പരപ്പയിലെ അശ്വതി, ചൈത്ര എന്നിവരെ  യുവമോർച്ച കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ജന്മദിനത്തിൻ്റെ ഭാഗമായി നടന്ന ആദരിക്കൽ ചടങ്ങിൽ യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടി സ്വരാജ് കാട്ടിപ്പൊയിൽ,ബിജെപി പഞ്ചായത്ത്‌ സെക്രട്ടറി  ഉമേഷ് ബിരിക്കുളം ,പ്രമോദ് വർണ്ണം , രഞ്ജിത്ത്, ഹരികൃഷ്ണൻ  പരപ്പ ' തുടങ്ങിയവർ സംബന്ധിച്ചു.

No comments