വെള്ളരിക്കുണ്ട് താലൂക്ക് തല പട്ടയ വിതരണ മേള 14ന് എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ പട്ടയ വിതരണമേള 14ന് താലൂക്ക് ഓഫീസിൽ വച്ച് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മിയുടെ അധ്യക്ഷതയിൽ എം.രാജഗോപാലൻ എം.എൽ.എ പട്ടയമേള ഉദ്ഘാടനം ചെയ്യും. താലൂക്ക് പരിധിയിലെ കിനാനൂർ, മാലോത്ത്, കള്ളാർ, തായന്നൂർ, വെസ്റ്റ്എളേരി വില്ലേജുകളിലെ മിച്ചഭൂമി പ്രകാരമുള്ള 30 പേർക്കും, തായന്നൂർ, ബേളൂർ, കിനാനൂർ, പരപ്പ വില്ലേജുകളിലെ അസൈൻമെൻ്റ് വിഭാഗത്തിൽ 47 പേർക്കുമാണ് പട്ടയം നൽകുക.
വർഷങ്ങളായി പട്ടയത്തിന് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ് ഇവർ.
പരിപാടിയുടെ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ചെയർമാനും തഹസിൽദാർ പി.വി മുരളി കൺവീനറുമായി
സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ഭൂപേഷ് അധ്യക്ഷനായി. തഹസിൽദാർ പി.വി മുരളി, ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എം.കുമാരൻ, എ.സി.എ ലത്തീഫ്, ഷാജി വള്ളംകുന്നേൽ, ജെറ്റോ ജോസഫ്, പി.ടി നന്ദകുമാർ, ആൻ്റക്സ് ജോസഫ്, മുഹമ്മദ് കുഞ്ഞി, രാഘവൻ കുലേരി, സ്കറിയ കല്ലേക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.

No comments