സി.പി.ഐ.എം ബളാൽ ലോക്കൽ കമ്മറ്റി വെള്ളരിക്കുണ്ടിൽ ധർണ്ണാ സമരം നടത്തി
വെള്ളരിക്കുണ്ട്: കേന്ദ്ര ഗവൺമെൻ്റിൻ്റെ തെറ്റായ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി ഐ.എം നടത്തുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐഎം ബളാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ സമരം സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം സ :പി.ആർ.ചാക്കോ ഉദ്ഘാടനം ചെയ്തു, യോഗത്തിൽ ബളാൽ ലോക്കൽ കമ്മിറ്റി അംഗം സണ്ണി മങ്കയം അധ്യക്ഷം വഹിച്ചു, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ വി പ്രശാന്ത്, പി കെ രാമചന്ദ്രൻ, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു, സിപിഐഎം ബളാൽ ലോക്കൽ സെക്രട്ടറി സി ദാമോദരൻ സ്വാഗതം പറഞ്ഞു.
No comments