വെള്ളരിക്കുണ്ട് വടക്കാകുന്ന് സംരക്ഷണ സമിതിയുടെ സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്.. സമരത്തിന് ബഹുജന പിന്തുണയേറുന്നു
വെള്ളരിക്കുണ്ട്: വടക്കാകുന്ന് സംരക്ഷണ സമിതിയുടെ സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വിവിധ മേഖലകളിൽ നിന്ന് നിരവധി ആളുകൾ സമരത്തിന് പിൻതുണയുമായി സമരപന്തൽ സന്ദർശിച്ചു വരുന്നു.
സക്കാഫ് കെ.പി, ഷിഹാബ്.കെ.പി, രാജീവ്.വി.വി, അൻവർ.എം.കെ, ഷൗക്കത്ത് അലി.ടി എന്നിവരാണ് മൂന്നാം ദിവസം സമരപന്തലിൽ സത്യാഗ്രഹമിരിക്കുന്നത്.
ബളാൽ, കരിന്തളം വില്ലേജുകളിലെയും പഞ്ചായത്തുകളിലെയും, താലൂക്ക്, ജില്ലാ ഭരണകൂടങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സമരസമിതി പ്രവർത്തകർക്കൊപ്പം ഖനനാനുമതികൾ നൽകിയ പ്രദേശങ്ങൾ സന്ദർശിച്ച് നിയമ ലംഘനങ്ങൾ വിലയിരുത്തി കർശ്ശന നടപടികൾ സ്വീകരിച്ച് ഖനനാനുമതികൾ റദ്ദ് ചെയ്യാത്ത പക്ഷം രണ്ടാംഘട്ടമായ നിരാഹാരത്തിലേക്ക് സമരം നീങ്ങുമെന്ന് സംരക്ഷണ സമിതി അറിയിച്ചു.
No comments