Breaking News

പ്രദേശിക പത്രപ്രവർത്തകർക്ക് സർക്കാർ ക്ഷേമനിധി നടപ്പിലാക്കണമെന്ന് രാജപുരം പ്രസ്ഫോറം വാർഷിക സമ്മേളനം


 

രാജപുരം: പ്രദേശിക പത്ര പ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് രാജപുരം പ്രസ് ഫോറം വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.പ്രമോദ് കുമാർ, രവീന്ദ്രൻ കൊട്ടോടി, ജി.ശിവദാസൻ, സണ്ണി ജോസഫ്, ഇ.ജി.രവി, സുരേഷ് കുക്കൾ സജി ജോസഫ് , രാജേഷ് ഓട്ടമല, നൗഷാദ് ചുള്ളിക്കര എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: രവീന്ദ്രൻ കൊട്ടോടി (പ്രസിഡന്റ്), ജി.ശിവദാസൻ (സെക്രട്ടറി), ഇ.ജി.രവി (വൈസ് പ്രസിഡന്റ് ), സുരേഷ് കൂക്കൾ (ജോയിന്റ് സെക്രട്ടറി), സണ്ണി ജോസഫ് (ട്രഷറർ).

No comments