വെള്ളരിക്കുണ്ട് സെന്റ്.ജൂഡ്സ് കോളേജിനെ കേരള സർക്കാർ റുട്രോണിക്സ് വിജയവീഥിയുടെ പി എസ് സി കോച്ചിംഗ് കേന്ദ്രമായി തിരഞ്ഞെടുത്തു
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെട്ടതും, വ്യവസായ-വാണിജ്യ വകുപ്പ് ആവിഷ്കരിച്ച് കേരള സ്റ്റേറ്റ് റൂട്രോണിക്സ്, സർക്കാർ ഉത്തരവ് പ്രകാരം പഞ്ചായത്ത് തലത്തിൽ നടപ്പിൽ വരുത്തുന്നതുമായ ജനകീയ പദ്ധതിയാണ് വിജയവീഥി.
സംസ്ഥാന/കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങളിലേക്ക് വരുന്ന ഒഴിവുകളിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലേക്കായി, പി.എസ്.സി., യു.പി.എസ്.സി., ബാങ്കിങ്ങ് സർവ്വീസ് റിക്രൂട്ട്മെന്റ് ബോർഡ്, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുതലായ ഏജന്സികളാൽ നടത്തപ്പെടുന്ന മത്സര പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കും വിധമുള്ള പരിശീലനം നഗര-ഗ്രാമ വ്യത്യാസമെന്യേ, ചുരുങ്ങിയ ചെലവിൽ ഏവർക്കും പ്രദാനം ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി അടിസ്ഥാന യോഗ്യതകളാക്കി വിവിധ ബാച്ചുകളിൽ പി എസ് സി പരിശീലനം നൽകാൻ ഒരുങ്ങുന്നതിലൂടെ സെന്റ് ജൂഡ്സ് കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല മലയോര മേഖലകളിലെ മുഴുവൻ ഉദ്യോഗാർത്ഥികൾക്കുമാണ് ജോലി സാധ്യതക്കുള്ള സുവർണ്ണാവസരം കൈവരുന്നത്. താലൂക്ക് ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളേജ് ഈ നേട്ടം കൈവരിക്കുന്നതിലൂടെ മലയോരമേഖലയ്ക്കു കൈവരുന്നത് പുത്തൻ ഉണർവാണ്.
No comments