Breaking News

വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

 


വെള്ളരിക്കുണ്ട്: സെൻ്റ് ജുഡ്സ് ഹൈസ്കൂളിൽ നിന്നും 2021 വർഷത്തെ എസ്.എസ് എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ  വിദ്യാർത്ഥികൾക്കുള്ള അനുമോദന യോഗം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ഡോ. ജോൺസൺ അന്ത്യാങ്കുളം അധ്യക്ഷത വഹിച്ചുകൊണ്ട്  ഉന്നത വിജയം നേടിയ സ്കൂളിനുള്ള കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ഉപഹാരം പ്രധാനാധ്യാപികയ്ക്ക്  കൈമാറി . വാർഡ് മെമ്പർ വിനു കെ.ആർ ,പി ടി എ പ്രസിഡൻ്റ് ബേബി ചെമ്പരത്തി, പ്രിൻസിപ്പാൾ ഷാജു കെ.കെ, മുൻ എച്ച്.എം ജസ്റ്റിൻ മാത്യു, അധ്യാപക പ്രതിനിധി ശീമതി റാണി എം ജോസഫ് എന്നിവർ ആശംസ അർപ്പിച്ചു. പരിപാടിക്ക് പ്രധാന അധ്യാപിക ശീമതി അന്നമ്മ കെ.എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി മെർലി ജോസഫ് നന്ദിയും പറഞ്ഞു.വിദ്യാർത്ഥി പ്രതിനിധി ആദർശ് ടോം മറുപടി പ്രസംഗം നടത്തി.

No comments