Breaking News

റാങ്ക്ജേതാക്കളായ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ച് വള്ളിക്കടവ് സെന്റ് സാവിയോ സ്കൂൾ


 

മാലോം: കണ്ണൂർ , മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റികളിൽ നിന്ന് ഒന്നും അഞ്ചും റാങ്കുകൾ നേടിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ച് വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ . ഡവലപ്മെന്റ് ഇക്കണോമിക്സിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാംറാങ്ക് കരസ്ഥമാക്കിയ പുല്ലൊടിയിലെ ആൻ മേരി പുതുമന , മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ. ഹിസ്റ്ററിയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ പറമ്പയിലെ അമൽ മാത്യു നെല്ലയ്ക്കൽ എന്നിവരെയാണ് സ്കൂൾ മാനേജ്മെന്റും പിടിഎയും ആദരിച്ചത് .
പ്രിൻസിപ്പൽ സി. ലിയ മരിയ എസ് എ ബിസ് , വൈസ് പ്രിൻസിപൽ സി. പ്രീതി എസ് എ ബി എസ് , അദ്ധ്യാപകരായ സി. ആൽഫി എസ്എ ബിഎസ് , ശ്രീമതി. ജയശ്രീ , പി ടി എ പ്രസിഡന്റ് എൻ.ഡി. ജോയി എന്നിവർ സന്നിഹിതരായിരുന്നു.

No comments