Breaking News

വെള്ളരിക്കുണ്ട് കല്ലഞ്ചിറ റോഡിൽ കുടിവെള്ള വിതരണത്തിന് റോഡ് വെട്ടിപ്പൊളിച്ച് അശാസ്ത്രീയമായ പൈപ്പിടൽ


 




വെള്ളരിക്കുണ്ട് : കുടിവെള്ള വിതരണത്തിന് പൈപ്പിടാൻ ആശാസ്ത്രീയമായ രീതിയിൽ റോഡ് വെട്ടിപൊളിക്കുന്നതിനാലും റോഡരികിൽ വലിയ കുഴികൾ രൂപപ്പെടുന്നതിനാലും വെള്ളരിക്കുണ്ട് മങ്കയം കല്ലഞ്ചിറ ഭാഗങ്ങളിൽ വാഹന അപകടം നിത്യസംഭവമായി മാറുകയാണ്, കഴിഞ്ഞ ദിവസം കുഴിയിൽ താഴ്ന്ന് പോയ വാഹനത്തെ നാട്ടുകാർ ചേർന്നാണ് കരകയറ്റിയത്. പൈപ്പിടലിലെ അശാസ്ത്രീയത ആരോപിച്ചു നാട്ടുകാർ കഴിഞ്ഞ ദിവസം കരാറുകാരനെ തടഞ്ഞു വെച്ചു. ഒടുവിൽ പഞ്ചായത്ത്‌ പ്രസിഡന്റ് അടക്കമുള്ളവർ സ്ഥലത്തെത്തി ഇതിന് ശ്വാശത പരിഹാരം ഉണ്ടാകുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി.




വെള്ളരിക്കുണ്ട് ടൗൺ അടക്കമുള്ള പ്രദേശങ്ങളിലാണ് ജല ജീവൻ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി മഴയത്ത്‌ റോഡ് വെട്ടി പൊളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴക്കിടയിലും പൈപ്പിടൽ ജോലി നടന്ന മങ്കയം റേഷൻ കടയ്ക്ക് മുന്നിലാണ് ചെളി നിറഞ്ഞിരി ക്കുന്നത്.
മങ്കയത്തെ വ്യാപാര സ്ഥാപനങ്ങൾക്കും പൈപ്പ് ലൈൻ കുഴി അപകടം സൃഷ്ടിച്ചു. വ്യാപാരികൾ അടക്കമുള്ളവരാണ് കരാറുകാരനെ തടഞ്ഞു വെച്ച് പ്രതിഷേധം അറിയിച്ചത്.
വിവരം അറിഞ്ഞു ബളാൽ പഞ്ചായത്തു പ്രസിഡന്റ് രാജു കട്ടക്കയം പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് എന്നിവർ സ്ഥലത്തെത്തി നാട്ടുകരുടെ പരാതി കേൾക്കുകയും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടുകയും കരാറു കാരനോട് ചെളി നിറഞ്ഞ വഴി ജി. എസ്. ബി. ഇട്ട് പഴയത് പോലെ ആക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു.


മാസങ്ങൾക്ക് മുൻപ് ആരംഭിച്ചജോലി ഇഴഞ്ഞു നീങ്ങകുകയാണ്.
മഴ ശക്തി പ്രാപിച്ചതോടെ മണ്ണ് മാന്തി യന്ത്രം കൊണ്ട് വെട്ടി പൊളിച്ച റോഡിൽ വെള്ളരിക്കുണ്ട് മുതൽ കല്ലൻ ചിറവരെയുള്ള സ്ഥലങ്ങളിൽ ചെളി നിറയുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.


പാത്തിക്കരമുതൽ വെള്ളരികുണ്ട് വരെയുള്ള റോഡിൽ പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴിയിൽ ചെളി നിറഞ്ഞു റോഡിലേക്ക് ഒഴുകുന്നു.
മഴ വെള്ളത്തോടൊപ്പം ചരൽ നിറഞ്ഞ കല്ലുകളും റോഡിൽ കൂടി ഒഴുകുന്നത് ഇരു ചക്ര വാഹനങ്ങൾക്ക് അപകടം സൃഷ്ടിക്കുന്നു.
വെള്ളരിക്കുണ്ട് കരുവള്ളുടക്കം ബൈപ്പാസ് റോഡ് പുഴയ്ക്ക് സമാനമാണ്.


റോഡിൽ നിന്നും ചെളി വെള്ളം ഒഴുകി ഈ റോഡിലേക്കാണ് എത്തുന്നത്. ഈ റോഡ് വഴി പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു.
പൈപ്പ് ലൈൻ ഇട്ട വഴി മഴയത്ത്‌ വെള്ളം ഒലിച്ചു പോയി തൊടിന് സമാന മായനിലയിലാണ്.
പാത്തിക്കര മുതൽ ബളാൽ വരെയാണ് സ്വജൽ ധാര പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്.
അന്യ സംസ്ഥാന തൊഴിലാളികൾ തികച്ചും അശാസ്ത്രീയമായ തരത്തിലാണ് ജോലികൾ ചെയ്യുന്നത്.

No comments