കാട്ടുപന്നികളെ വെടിവെച്ച് കർഷകരെ സഹായിക്കുന്നതിന് വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ചിൽ പ്രത്യേക സംഘം രൂപികരിച്ചു
രാജപുരം: കൃഷിയിടങ്ങളിൽ പന്നി ശല്യം തടയാൻ ഇനി വനംവകുപ്പ് ഉദ്യോഗസ്ഥരും കർഷകർക്ക് താങ്ങായി ഉണ്ടാകും. ഇതിനായി വനംവകുപ്പ് പ്രത്യേക സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പന്നികളെ വെടിവെക്കാൻ അനുമതി നൽകിയതോടെ കർഷകർക്ക് ആശ്വാമായി വനം വകുപ്പ് മാറിയത്. ജില്ലയിൽ തോക്ക് ലൈസൻസ് ഉള്ള കൃഷിക്കാർക്ക് പന്നിയെ വെടിവെച്ചുകൊല്ലുന്നതിന് അനുമതി നൽകി തുടങ്ങിയതോടെയാണ് മലയോര മേഖലയിലെ ഉൾപ്പെടെ ആയിരക്കണക്കിന് കർഷകർക്ക് ഏറെ ആശ്വാസമായി തീർന്നിരിക്കുന്നത്. കർഷകർ വെച്ചുപിടിപ്പിക്കുന്ന കാർഷിക വിളകൾ പൂർണ്ണമായും കാട്ടുപന്നി നശിപ്പിക്കുന്നത് പതിവായതോടെയാണ് കർഷകരുടെ സങ്കടങ്ങൾ കണ്ടറിഞ്ഞ സർക്കാർ പന്നിയെ പിടികൂടുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ഇതുവരെ ജില്ലായിൽ തോക്ക് ലൈസൻസുള്ള ആറ് കർഷകർക്കാണ് പന്നിയെ വെടിവെക്കാനുള്ള അനുമതി ജില്ലാ ഫോറസ്റ്റ് ഓഫീസർ നൽകിയിരിക്കുന്നത്. ഏറ്റവും രൂക്ഷമായ നിലയിലാണ് പന്നി ശല്യം. രാത്രികാലങ്ങളിൽ വാഹനങ്ങൾ കടന്ന് പോകുന്നതിനിടിയിൽ പന്നി കുറുകെ ഓടി നിരവധി അപകടം തന്നെ ഉണ്ടായിട്ടുണ്ട്. വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ചിൽ കാട്ടുപന്നികളെ വെടിവെക്കുന്നതിന് കർഷകരെ സഹായിക്കുന്നതിന് പ്രത്യേക സംഘം രൂപികരിച്ചു. കർഷകർക്ക് വെടിവെക്കാൻ ലൈസൻസ് ഇല്ലാതെ പന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിലാണ് ഇവരുടെ പ്രവർത്തന മേഖല. പനത്തടി, മരുതോം സെക്ഷൻ ഓഫീസ്, കാഞ്ഞങ്ങാട് റെഞ്ച് ഓഫീസ് എന്നിവടങ്ങളിൽ നിന്നും രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് പ്രത്യേക ടീമിൽ വരുന്നത്. രാത്രി 9 മണി മുതൽ പുലർച്ചെ 3 മണിവരെ ഇവരുടെ സേവനം കർഷകർക്ക് ലഭിക്കും.
No comments