Breaking News

സംസ്ഥാന ബോക്സിങ്ങ് ചാമ്പ്യഷിപ്പിൻ്റെ മുന്നോടിയായി ജില്ല ബോക്സിങ്ങ് ട്രെയൽ മത്സരം കാഞ്ഞങ്ങാട് വച്ച് നടന്നു

കാഞ്ഞങ്ങാട്: സബ്, ജൂനിയർ, ജൂനിയർ, യൂത്ത് ആൺ, കുട്ടികളുടെയും  പെൺകുട്ടികളുടെയും സംസ്ഥാന ബോക്സിങ്ങ് ചാമ്പ്യഷിപ്പിൻ്റെ ഭാഗമായി ഉള്ള കാസർഗോഡ് ജില്ല ബോക്സിങ്ങ് ട്രെയൽ മത്സരം ലെയൺസ് ക്ലബ് കാഞ്ഞങ്ങാട് വച്ച് കാസർഗോഡ് ബോക്സിങ്ങ് ജില്ല സെക്രട്ടറി പ്രതീഷ് ഉദ്ഘാടനം ചെയ്തു  കാസർഗോഡ് ജില്ല ജോയിൻ്റ് സെക്രട്ടറി റനീഷ് വി  സ്വാഗതം പറഞ്ഞു  കാസർഗോഡ് ബോക്സിങ്ങ് ജില്ല ട്രഷർ എം രാജൻ അദ്ധ്യക്ഷത വഹിച്ചു. കേരള ടെക്നിക്കൽ ഒഫിഷൽസായ എൻ.ബി സജീവ്, രാജേശ്വരി, എം.രാജൻ എന്നിവർ മത്സരം നിയന്ത്രിച്ചു. 60 ഓളം കുട്ടികൾ പങ്കെടുത്തു

No comments