Breaking News

ലതികാ സുഭാഷിന് എൻ.സി.പി ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് സ്വീകരണം നൽകി കോൺഗ്രസിൻ്റെ ജില്ലയിലെ തമ്മിലടി നേതാക്കൻമാരുടെ അപചയമെന്ന് ലതികാ സുഭാഷ്


കാഞ്ഞങ്ങാട്: കോൺഗ്രസിൻ്റെ ജില്ലയിലെ തമ്മിലടി നേതാക്കൻമാരുടെ അപചയം എന്ന്  ലതികാ സുഭാഷ് കാഞ്ഞങ്ങാട് പറഞ്ഞു. എൻ സി പി സംസ്ഥാന വൈസ് പ്രസിഡണ്ട് ലതികാ സുഭാഷിന് എൻ സി പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സ്വീകരണം നൽകി. ജില്ലാ പ്രസിഡണ്ട് രവികുളങ്ങര അധ്യക്ഷത വഹിച്ചു.   സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.സുഭാഷ്, സംസ്ഥാന സമിതി അംഗം അഡ്വ: സി.വി.ദാമോധരൻ, സംസ്ഥാന സമിതി അംഗം സി.ബാലൻ, എൻ സി പി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ടി. ദേവദാസ് , എൻ വൈ സി ജില്ലാ പ്രസിഡണ്ട് വസന്തകുമാർ, ജോൺ ഐമൺ , കരീം ചന്തേര എന്നിവർ പ്രസംഗിച്ചു

No comments