Breaking News

വെള്ളരിക്കുണ്ട് വൈ.എം.സി.എ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് വൈ.എം.സി.എ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും സംഘടിപ്പിച്ചു.

പരിപാടി വെള്ളരിക്കുണ്ട് വ്യാപാരഭവനില്‍ വൈ.എം.സി.എ ദേശീയ നിര്‍വ്വാഹക സമിതി അംഗം ഡോ.കെ.എം.തോമസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡണ്ട് ജെയ്‌സണ്‍ കെ അഗസ്റ്റ്യന്‍ അധ്യക്ഷം വഹിച്ചു. വെള്ളരിക്കുണ്ട് ഫൊറോനാപള്ളി വികാരി ഫാ. ഡോ.ജോണ്‍സണ്‍ അന്ത്യാംകുളം അനുഗ്രഹപ്രഭാഷണവും വൈ.എം.സി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ജിയോ ജേക്കബ്ബ് മുഖ്യപ്രഭാഷണവും നടത്തി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് സബ് റീജിയണ്‍ചെയര്‍മാന്‍ ടോംസണ്‍ ടോം നേതൃത്വം നല്‍കി. പുതിയതായി അംഗത്വം എടുത്തവര്‍ക്ക് വൈ.എം.സി.എ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം മാനുവല്‍ കുറിച്ചിത്താനം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചുള്ളി ജീവന്‍ജ്യോതി ആശ്രമം സുപ്പീരിയര്‍ യാക്കൂബ്, കെ.എ.സാലു, സക്കറിയാ തേക്കുംകാട്ടില്‍, ലിജി ജോസഫ്, ജോസ് പാലക്കുടി, സിബി വാഴക്കാല  എന്നിവര്‍ പ്രസംഗിച്ചു.

ജെസ്റ്റിന്‍ ജോസഫ് സ്വാഗതവും ലില്ലിക്കുട്ടി മൂലേതോട്ടത്തില്‍ നന്ദിയും പറഞ്ഞു. ജെയ്‌സണ്‍ ജോസഫ്(പ്രസിഡണ്ട്), ജിബിന്‍ അബ്രാഹം(വൈസ് പ്രസിഡണ്ട്), എബിന്‍ തേക്കുംകാട്ടില്‍(സെക്രട്ടറി), ലില്ലിക്കുട്ടി മൂലേതോട്ടത്തില്‍(ജോയിന്റ് സെക്രട്ടറി), ജെസ്റ്റിന്‍ ജോസഫ് വെങ്കട്ടയ്ക്കല്‍(ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

No comments