Breaking News

നവം.1ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കോവിഡ്-19 മാനദണ്ഡങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം പുറത്തിറക്കി





കാസർകോട്: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കോവിഡ്-19 മാനദണ്ഡങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം പുറത്തിറക്കിയ നിർദ്ദേശങ്ങൾ ചുവടെ


1.മൂക്കും വായയും മറയുന്ന വിധം ശരിയായ രീതിയിൽ  ഡബിൾ മാസ്ക് ധരിക്കുക.

2. സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച്  കൈകൾ അണുവിമുക്തമാക്കുകയോ  ചെയ്യണം .

3. കൂട്ടംകൂടരുത്  . ചുരുങ്ങിയത് 2 മീറ്റർ അകലം പാലിക്കണം. 

4 ആഹാരം,കുടിവെളളം,  പഠന സാമഗ്രികൾ എന്നിവ പരസ്പരം കൈമാറരുത്. 

5. പനി, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്കൂളിൽ പോകരുത്. ഇത്തരം ലക്ഷണങ്ങളുള്ളവർ സമീപത്തുള്ള  ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടുകയും ഇക്കാര്യം അധ്യാപകരെ അറിയിക്കേണ്ടതുമാണ് .

6 സ്കൂളിൽ പോകുമ്പോഴും സ്കൂളിൽ നിന്നും മടങ്ങുമ്പോഴും  കടകളിൽ കയറുന്നത് ഒഴിവാക്കുക. സ്കൂൾ വിട്ടാലുടൻ വീട്ടിലേക്ക് മടങ്ങുക . 

7 വീട്ടിലെത്തിയ ഉടൻ ധരിച്ച വസ്ത്രങ്ങൾ സോപ്പു വെളളത്തിലോ ഡിറ്റർജന്റ് ഉപയോഗിച്ച വെളളത്തിലോ മുക്കി വെച്ചതിന് ശേഷം കുളിക്കുക.

8. വീട്ടിലുളള കുട്ടികൾ , മുതിർന്നവർ , കിടപ്പിലായവർ എന്നിവരുടെ അടുത്ത് കുളച്ചതിന് ശേഷം മാത്രം പോകുക.

9. മാസ്കുകൾ അലക്ഷ്യമായി ഇടരുത്. തുണി മാസ്ക് കഴുകി ഉണക്കി  വീണ്ടും ഉപയോഗിക്കാവുന്നതാണ് .ഡിസ്പോസിബിൾ  മാസ്കുകൾ കത്തിച്ചു കളയുക .

10.വ്യക്തിശുചിത്വം, പരിസര ശുചിത്വം , പോഷകാഹാരം എന്നിവ ശീലമാക്കുക. എന്നീ കാര്യങ്ങൾ

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിക്കുന്നു.

No comments