Breaking News

'വേണം എയിംസ് കാസർകോട്' കാഞ്ഞങ്ങാട് പന്തം കൊളുത്തി പ്രകടനവുമായി ജനകീയ കൂട്ടായ്മ


കാഞ്ഞങ്ങാട്: ആരോഗ്യ വികസന രംഗത്ത് കാസറഗോഡ് ജില്ലയോട് അവഗണന തുടരുന്ന സംസ്ഥാന സർക്കാർ, പാവപ്പെട്ട രോഗികൾക്ക് ഏക ആശ്വാസമായേക്കാവുന്ന ജില്ല പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് എന്ന സ്വപ്നത്തിന് മുകളിൽ കരിനിഴൽ വീഴ്ത്തി കേന്ദ്ര സർക്കാരിന്റെ എയിംസ് ലഭിക്കുവാൻ സഹായിക്കില്ല എന്ന പ്രഖ്യാപനം കൂടി നടത്തിയത് ഇരട്ടി പ്രഹരമാണ് ജനങ്ങൾക്ക് മേൽ നൽകിയതെന്ന് ജനകീയ കൂട്ടായ്മ നേതാക്കൾ പറഞ്ഞു. സമരം കൂടുതൽ ശക്തമാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പന്തം കൊളുത്തി പ്രകടനം സർക്കാരിന് താക്കീതായി മാറി


എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നേതാക്കളായ 

ഗണേശൻ അരമങ്ങാനം, 

ജമീല അഹമ്മദ്‌, ഗോപിനാഥൻ മുതിരക്കാൽ,  ഫറീന കോട്ടപ്പുറം, മഹമൂദ് കൈക്കമ്പ,  ചന്ദ്രൻ കെ.വി., ഇബ്രാഹിം കൊളവയൽ, അൻസീർ, മുകുന്ദൻ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്,  കുഞ്ഞിരാമൻ കാഞ്ഞങ്ങാട്, നൗഷാദ് കെ.പി., ചന്ദ്രൻ കാറ്റാടി, അബ്ദുൽ ഖയ്യൂമ് കാഞ്ഞങ്ങാട്, ബാബു അഞ്ചാംമൈൽ, ഹാരിസ് കോയക്കുട്ടി, ഫൈസൽ ചേരക്കാടത്ത്, രാജൻ പൂതങ്ങാനം,  മധുസുദനൻ ചാലിങ്കാൽ, കുഞ്ഞിക്കണ്ണൻ കോട്ടപ്പാറ, വിൻസെന്റ് മാവുങ്കാൽ, കുഞ്ഞി കൃഷ്ണൻ അമ്പലത്തറ, ശരീഫ് മുഗു, മോഹനൻ കോട്ടപ്പാറ, ജയരാജൻ അമ്പലത്തറ,

നാസർ ചെർക്കളം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

 കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി ഇക്ബാൽ ജംക്ഷനിൽ നിന്നും 7 മണിക്ക് പുറപ്പെട്ട പന്തം കൊളുത്തി പ്രകടനം കാഞ്ഞങ്ങാട് ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു.

No comments