Breaking News

ഏ.കെ.ജി നഗർ ബ്രാഞ്ച് സമ്മേളനം സമാപിച്ചു. രമണിരവി ബ്രാഞ്ച്സെക്രട്ടറി പുതുതായി രൂപീകരിച്ച കൂരാംകുണ്ട് ബ്രാഞ്ചിൻ്റെ സെക്രട്ടറി ടി.എൻ ഗിരീഷ്


വെള്ളരിക്കുണ്ട് : ഏ.കെ.ജി നഗർ, കൂരാംകുണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ സമാപിച്ചു.  പുതുതായി രൂപീകരിച്ച കൂരാംകുണ്ട് ബ്രാഞ്ചിൻ്റെ സെക്രട്ടറിയായി ടി.എൻ ഗിരീഷിനെ തിരഞ്ഞെടുത്തു. ഏ.കെ.ജി നഗർ ബ്രാഞ്ച് സെക്രട്ടറിയായി രമണി രവിയെ തിരഞ്ഞെടുത്തു.

ടി.വി നാരായണൻ പതാക ഉയർത്തി.  സമ്മേളനം ഏരിയാകമ്മറ്റിയംഗം ടി.പി ശാന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉന്നത വിജയികളായ കുട്ടികളേയും രക്തദാനത്തിലൂടെ മാതൃകയായ അരീക്കോടൻ ബഷീറിനേയും ഏരിയ കമ്മറ്റിയംഗം പി.വി ചന്ദ്രൻ ആദരിച്ചു. ലോക്കൽ സെക്രട്ടറി ഏ.ആർ രാജു, കെ.ടി ദാമോദരൻ, വി.ബാലകൃഷ്ണൻ, ടി പി തങ്കച്ചൻ, അബ്ദുൾ നാസർ സി.എച്ച്, വിനോദ് കുമാർ, വാർഡ് മെമ്പർ എം.ബി രാഘവൻ, ഗിരീഷ് കാരാട്ട് എന്നിവർ സംസാരിച്ചു. യശോദ നാരായണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

No comments