നാഷണൽ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ബളാന്തോട് ഓട്ടമലയിലെ സുനിത എസിനെ കേരള വനവാസി കേന്ദ്രം അനുമോദിച്ചു
ബളാന്തോട് : നാഷണൽ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഓട്ടമലയിലെ സുനിത എസിനെ കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ഓട്ടമലയിലെ പരേതനായ സുന്ദരന്റെയും തങ്കമണിയുടെയും മകളായ സുനിത എസ് കണ്ണൂർ വുമൺസ് കോളേജിലെ പി ജി വിദ്യാർത്ഥിനി കൂടിയാണ്.കായിക രംഗത്തും കലാ രംഗത്തും മറ്റുള്ളവരിൽ നിന്നും വളരെയേറെ വ്യത്യസ്തരാണ് വനവാസി വിഭാഗമെന്നും പി ജി വിദ്യാഭ്യാസത്തിനിടയിലും കായിക രംഗത്ത് ഗംഭീര പ്രകടനം കാഴ്ച വെച്ച സുനിതയ്ക്ക് ഇനിയും മുന്നോട്ടുള്ള എല്ലാ യാത്രയിലും സംഘടനയുടെ പൂർണമായ പിന്തുണയുണ്ടാവുമെന്നും സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡി. എൽ. സുബ്രഹ്മണ്യൻ അനുമോദനയോഗത്തിൽ പറഞ്ഞു.ജില്ല പ്രസിഡന്റ് രാധകൃഷ്ണൻ മാസ്റ്റർ, സംഘടന സെക്രട്ടറി ഷിബു പാണത്തൂർ, കല പ്രമുഖ് സി. പി. രാമൻ ഭാരതീയ ജനത പാർട്ടി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് ജയറാം മാസ്റ്റർ, സരിത ഓട്ടമല, അഭിജിത് ഓട്ടമല എന്നിവർ സംബന്ധിച്ചു.
No comments