വെള്ളരിക്കുണ്ട് റവന്യൂവകുപ്പിന്റെ വാഹനം തകർക്കുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്‌ത സംഭവത്തിൽ പാത്തിക്കര സ്വദേശികളായ നാല് പേർ അറസ്റ്റിൽ
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പാത്തിക്കരയിൽ എഞ്ചിൻ തകരാറിനെ തുടർന്ന് വഴിയിൽ കൂടുങ്ങിയ വെള്ളരിക്കുണ്ട് റവന്യൂ വകുപ്പിന്റെ ജീപ്പ്
തകർക്കുകയും ഡ്രൈവറെ അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പാത്തിക്കര സ്വദേശികളായ നാലു പേരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.
പാത്തിക്കര സ്വദേശികളായ പ്രവീൺ കുമാർ (28) അർജ്ജുൻ കുമാർ (24)ഷിനോജ് ചാക്കോ (28) ശാലോം റോയ് (21) എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ താത്കാലിക ഡ്രൈവർ കാട്ടിപ്പൊയിൽ സ്വദേശി ഗോപിനാഥന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. സംഘം ചേർന്നുള്ള അക്രമണത്തിൽ ഗോപിനാഥന്റെ കൈ വിരലിനു പരിക്ക് പറ്റിയിരുന്നു.
അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പോലീസ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും
No comments