Breaking News

വെള്ളരിക്കുണ്ട് വടക്കാംകുന്ന് നിവാസികൾക്ക് ആശ്വാസമായി ഇ.ചന്ദ്രശേഖരൻ എം.എൽ.എ സമരപന്തലിൽ എത്തി

വെള്ളരിക്കുണ്ട്: 26 ദിവസത്തെ സത്യാഗ്രഹ സമരത്തിന് ശേഷം വടക്കാംകുന്ന് സംരക്ഷണ സമിതി നയിക്കുന്ന ഏകദിന ഉപവാസത്തിനൊടുവിൽ പ്രദേശവാസികൾക്ക് ആശ്വാസമായി ഇ.ചന്ദ്രശേഖരൻ എം.എൽ.എ കരാട്ടെ സമരപന്തലിൽ എത്തി. പ്രദേശവാസികളുടെ പ്രശ്നങ്ങൾ എം.എൽ.എ വിശദമായി കേൾക്കുകയും, പരാതികളുടെ പകർപ്പുകൾ പരിശോധിക്കുകയും ചെയ്തു. വടക്കാംകുന്ന് മരുതുകുന്ന് കാരാട്ട് കൂളിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വലിയ സ്ഫോടനത്തോട് കൂടിയുള്ള വൻകിട ഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളെ അണിനിരത്തി സംരക്ഷണ സമിതി നടത്തുന്ന ജനകീയ സമര വിഷയങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും, ജനപ്രതിനിധി എന്ന നിലയിൽ സമരത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും എം.എൽ.എ അറിയിച്ചു. എന്നാൽ സമരസമിതി ഉന്നയിച്ച ജനകീയ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് വടക്കാംകുന്ന് സംരക്ഷണ സമിതി. പ്രദേശത്തെ കുട്ടികൾ ഒന്നാകെ 'സേവ് വടക്കാകുന്ന്' എന്ന പ്ലക്കാഡ് ഉയർത്തി സമരപന്തലിൽ എത്തി എം.എൽ.എയ്ക്ക് നിവേദനം നൽകിയത് ഏറെ വൈകാരികമായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി ചന്ദ്രനും സമരപന്തലിൽ എത്തിയിരുന്നു.

No comments