Breaking News

വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; കൊലപാതകം പരീക്ഷയ്ക്കെത്തിയപ്പോള്‍


കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിൽ സഹപാഠിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയായ തലയോലപ്പറമ്പ് സ്വദേശി നിതിനമോൾ കളപ്പുരയ്ക്കൽ(22) ആണ് കൊല്ലപ്പെട്ടത്. സഹപാഠിയായ അഭിഷേക് ബൈജു(20)വിനേയാണ് പൊലീസ് കസ്റ്റഡയിൽ എടുത്തിരിക്കുന്നത്.

പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. പരീക്ഷ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന നിതിനയെ അഭിഷേക് ബൈജു കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഹാക്സോ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തറുത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

No comments