Breaking News

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള ജനനി ജന്മരക്ഷ പദ്ധതിയുടെ മുഴുവൻ അപേക്ഷകർക്കും തുക വിതരണം ചെയ്യുക'; ഹ്യൂമാനിറ്റിസ്റ്റിക് റൈറ്റ്സ് പ്രൊഡക്ഷൻ മൂവ്മെൻ്റ്





കാസർകോട്: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കേരള സർക്കാർ അനുവദിച്ചിട്ടുള്ള ജനനി ജന്മരക്ഷ പദ്ധതി, പെൺകുട്ടികൾക്ക് ആയിട്ടുള്ള വിവാഹ ധനസഹായ പദ്ധതിയിൽ അപേക്ഷകൾ നൽകിയിട്ടുള്ള മുഴുവൻ ഉപഭോക്താക്കൾക്കും നൽകാനുള്ള തുകകൾ എത്രയും പെട്ടെന്ന് അനുവദിച്ചു കൊടുക്കണമെന്ന് ഹ്യൂമാനിറ്റി റൈറ്റ്സ് പ്രൊഡക്ഷൻ മൂവ്മെന്റ് കാസർഗോഡ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അപേക്ഷകൾ നൽകിയ ഉപഭോക്താക്കളെ ഇനിയും പറഞ്ഞു വഞ്ചിക്കനാണ് ഭാവമെങ്കിൽ കാസർഗോഡ് ജില്ലാ ട്രൈബൽ ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പ്രസിഡണ്ട് ജെസി അനിൽകുമാർ, വർക്കിംഗ് പ്രസിഡന്റ് രാജു നൂറ്റാർ എന്നിവർ മുന്നറിയിപ്പ് നൽകി.

No comments