വയോജന ദിനാചരണം നടത്തി ചിറ്റാരിക്കാൽ വൈ എം സി എ
കടുമേനി : ചിറ്റാരിക്കാൽ വൈ എം സി എ യുടെ നേതൃത്വത്തിൽ കടുമേനി ശാന്തിഭവനിൽ ലോക വയോജന ദിനാചരണം നടത്തി. വൈ എം സി എ ചിറ്റാരിക്കാൽ പ്രസിണ്ടന്റ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈ എം സി എ കാസററോഡ് സബ്ബ് റീജിയൺ ട്രയിനിംഗ് ആൻഡ് പ്ലെയ്സ്മെന്റ് കൺവീനർ ഷിജിത്ത് തോമസ് കുഴുവേലിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസഫ് അടിച്ചിലാമ്മാക്കൽ, റോഷൻ എഴുത്തുപുരയ്ക്കൽ, വിവേക് പുതുമന , സി തെരേസ് മരിയ തുടങ്ങിയവർ സംസാരിച്ചു.
No comments