പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കാസർകോട് ജില്ലാ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സംസ്ഥാന നേതൃത്വം
കാസറഗോഡ്: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലും ജില്ലാ പ്രസിഡണ്ടിന് എതിരെ വാസ്തവവിരുദ്ധമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കി ഗ്രൂപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി എന്ന കാരണത്താലും ജില്ലാസെക്രട്ടറിയെ പുറത്താക്കി സംസ്ഥാന നേതൃത്വം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കാസർഗോഡ് ജില്ലാ സെക്രട്ടറി ജെയിംസ് മാരുരിനെ ആണ് കേരള കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി പാർട്ടി ചെയർമാൻ ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രഹാം എന്നിവർ അറിയിച്ചത്.
No comments