Breaking News

ബളാൽ പഞ്ചായത്തിലെ ക്ഷീരകർഷകർക്ക്‌ വേനൽക്കാല ആശ്വാസമായി 12 ലക്ഷം രൂപയുടെ കാലിത്തീറ്റ


 വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിലെക്ഷീരകർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റനൽകുന്ന പദ്ധതിക്ക്‌ തുടക്കമായി ജനകീയാ സൂത്രണ പദ്ധതി പ്രകാരം 12 ലക്ഷം രൂപയുടെ കാലിതീറ്റയാണ് പഞ്ചായത്തിലെ 300ഓളം ക്ഷീര  കർഷകർക്ക്‌ ലഭിക്കുക.പദ്ധതി പ്രകാരം ഒരു കർഷകന് വേനൽ കാല ആശ്വാസമായി 4000രൂപയുടെ കാലിത്തീറ്റ ലഭിക്കും.

പാലിന്റെ സബ്‌സിഡി ഇനത്തിൽ 600 ൽഅധികം കർഷകർക്ക്‌ ലിറ്ററിന് 3 രൂപ പ്രകാരം 15ലക്ഷം രൂപയുടെ നൽകി വരുന്നുണ്ട്. പദ്ധതി പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.സീനിയർ വെറ്റിനറി സർജൻ ഡോ. സി. ഡി. ജോസ് പദ്ധതി വിശദീകരിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, സി.രേഖ, ബളാൽ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ മാരായഅലക്സ് നെടിയകാലയിൽ, ടി. അബ്ദുൾ കാദർ, പി. പത്മാവതി, വാർഡ് മെമ്പർ വിനു കെ. ആർ. കെ. വിഷ്ണു, ജോർജ് പാലമറ്റം. എന്നിവർ പ്രസംഗിച്ചു

No comments