Breaking News

എലൈറ്റ് വേൾഡ് റെക്കോർഡ് നിറവിൽ കള്ളാർ കുടുംബൂരിലെ സഹോദരിമാർ


രാജപുരം:  അമേരിക്ക ആസ്ഥാനമായി  പ്രവർത്തിക്കുന്ന എലൈറ്റ് വേൾഡ് റെക്കോർഡിൽ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കി കള്ളാർ പഞ്ചായത്ത് കുടുംബൂരിലെ സഹോദരിമാർ. തളിപ്പറമ്പിൽ വെച്ച് നടന്ന മത്സരത്തിൽ ഓൺലൈൻ ആയാണ് മത്സരാർത്ഥികൾ എലൈറ്റ് വേൾഡ് റെക്കോർഡ് പ്രതിനിധികളുമായി സംവദിച്ചത് റെക്കോർഡ് നേട്ടത്തിനായി 7 മിനിറ്റിൽ  3 ഒറ്റക്ക സംഖ്യകൾ കൂട്ടിയും കുറച്ചും 254 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിക്കൊണ്ട് ആര്യശ്രീയും 6 മിനിറ്റിൽ 2 ഒറ്റക്ക സംഖ്യകൾ കൂട്ടി 298 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിക്കൊണ്ട് സഹോദരി  അക്ഷര ശ്രീയും പുതിയ വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്. തളിപ്പറമ്പിലെ മാസ്റ്റർ കിഡ്സ് അബാക്കസ് അക്കാദമിയുടെ കീഴിലാണ് പരിശീലനം. കുടുംബൂർ  ശ്രീധരൻ്റെയും സുഭാഷിണി പെരുമ്പളയുടെയും മക്കളാണ്

No comments