Breaking News

അടച്ചിട്ട ക്ലാസ് മുറികൾ ഇഴജന്തുക്കളുടെ താവളം ശുചീകരണത്തിനിടെ അടുക്കം എൽ.പി സ്ക്കൂളിൽ മൂർഖകൻ പാമ്പിനെ കണ്ടെത്തി


കാലിച്ചാനടുക്കം: സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണത്തിനിടെ അടുക്കം എൽ പി സ്കൂളിലെ ക്ലാസ് മുറികൾ വൃത്തിയാക്കുമ്പോൾ ഒന്നാം ക്ലാസിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് വൃത്തിയാക്കുമ്പോഴാണ് പത്തിവിടർത്തിയ നിലയിൽ പാമ്പിനെ കണ്ടത്. ഉടനെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അവർ എത്തി പാമ്പിനെ പിടികൂടി. കൊണ്ടുപോയി

No comments