കേരള ടെന്നിയേറ്റ് അസോസിയേഷൻ സംഘടിപ്പിച്ച റഫീസ് റഫ്രഷർ കോഴ്സിന് റാണിപുരത്ത് സമാപനം
രാജപുരം: കോവിഡ് മഹാമാരിയിൽ കഴിയുന്ന കേരളത്തിന് ആരോഗ്യമുള്ള യുവത്വതത്തെ വാർത്തടുക്കാൻ കായിക മേഖലയ്ക്ക് മാത്രമേ കഴിയൂയെന്ന് ഇ.ചന്ദ്രശേഖരൻ എം എൽ എ . കേരള ടെന്നിയേറ്റ് അസോസിയേഷൻ റാണിപുരം ഡിടിഡിസി ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച സംസ്ഥാന റഫീസ് റഫ്രഷർ കോഴ്സ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇതുപോലെയുള്ള കായിക രംഗത്തുള്ള കോഴ്സുകൊണ്ട് സംസ്ഥാനത്തിന് പുതിയ ഊർജം പകരുമെന്നും എല്ലാ താലൂക്കുകളിലും പുതിയ കളിക്കാർ ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
പനത്തടി പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. റഫീസ് കോഴ്സിനെ കുറിച്ച് സംസ്ഥാന സെക്രട്ടറി ശ്യാമസ്വാമിനാഥൻ പ്രഭാഷണം നടത്തി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളായ ബാലൻ മണിയാട്ട് ,ആർ രാമനാഥൻ , പനത്തടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി ആർ ബിജു ,സൗമ്യ ,ഹരിദാസ് എന്നിവർ സംസാരിച്ചു. ടെന്നിയേറ്റ് അസോസിയേഷൻ സംസ്ഥാന നോമിനി വി.വി.സുകുമാരൻ തച്ചങ്ങാട് സ്വാഗതവും
സംസ്ഥാന പ്രസിഡൻ്റ് റോയി പി. ജോർജ് നന്ദിയും പറഞ്ഞു. നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ദിനേശ് കുമാർ ക്ലാസെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന റഫീസ് കോഴ്സിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി മുപ്പത്തോളം പേർ പങ്കെടുത്തു.
No comments