Breaking News

ചീമേനി ആലന്തട്ടയിൽ ഏഴ് വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു കഴിഞ്ഞ മാസം വീടിനടുത്ത് വച്ച് കുട്ടിയെ തെരുവുനായ കടിച്ചിരുന്നു


കാസർഗോഡ്: ചെറുവത്തൂരിൽ ഏഴ് വയസ്സുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട സ്വദേശി തോമസിന്റെ മകൻ എം കെ ആനന്ദാണ് മരിച്ചത്. കഴിഞ്ഞ മാസം 13ന് വീടിനടുത്തുവച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്ന് പേവിഷബാധയുടെ കുത്തിവയ്പ് എടുത്തിരുന്നു. തുടർന്ന് രണ്ടെണ്ണം കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നും എടുത്തു. അവസാന ഡോസ് എടുക്കേണ്ടിയിരുന്നത് ഒക്ടോബർ 11നാണ്.

കഴിഞ്ഞ ശനിയാഴ്ച പനി തുടങ്ങിയതിനെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നിന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മരിച്ചു. കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. ആലന്തട്ട എ യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ബിന്ദു. സഹോദരൻ: അനന്തു.

No comments