Breaking News

ചോയ്യങ്കോട് ചൂരിപ്പാറയിൽ ഹൈടെക് വാതകശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി 23ന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ നാടിന് സമർപ്പിക്കും


ചോയ്യങ്കോട്: കിനാനൂർ കരിന്തളം പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ചോയ്യങ്കോട് ചൂരിപ്പാറയിൽ പൂർത്തീകരിച്ച ‘ശാന്തിഗേഹം’ വാതക ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തിൽ സംസ്ഥാന ശുചിത്വമിഷന്റെ സഹകരണത്തോടെ 65 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. ചൂരിപ്പാറയിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള രണ്ടേക്കറിലാണ് ശ്മശാനം പുതുക്കി ഹൈടെക് ആക്കിയത്. ഇവിടെ ഒരു ദിവസം 10 മൃതദേഹങ്ങൾ സംസ്കരിക്കാനുളള സൗകര്യമുണ്ട്. പഴയ സംസ്കരണ സൗകര്യവും നശിപ്പിക്കാതെ തുടരും. വാഹന പാർക്കിങ്, മഴവെള്ള സംഭരണി, പൂന്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഒക്ടോ.23 ശനിയാഴ്ച രാവിലെ 11.30-ന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിക്കും.

No comments