Breaking News

മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അച്ഛനെ തല്ലിക്കൊന മുൻ ഡെപ്യൂട്ടി കളക്ടറായിരുന്ന 60 വയസ്സുള്ള സുബ്രഹ്‌മണ്യനെയാണ് മകൻ കാർത്തിക് ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് കൊന്നത്


തമിഴ്നാട്ടിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ മകൻ അച്ഛനെ തല്ലിക്കൊന്നു. മുൻ ഡെപ്യൂട്ടി കളക്ടറായിരുന്ന 60 വയസ്സുള്ള സുബ്രഹ്‌മണ്യനെയാണ് മകൻ കാർത്തിക് ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് കൊന്നത്. 32 വയസ്സുള്ള എഞ്ചിനിയറിങ് ബിരുദധാരിയായ കാർത്തിക് സ്ഥിരം മദ്യപാനിയാണ്. മദ്യം വാങ്ങാനുള്ള പണത്തിനായി പിതാവുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവരുടെ വീട്ടിൽ നിന്ന് അസ്വഭാവികമായ രീതിയിൽ ശബ്ദം ഉണ്ടായെന്നും അതെ കുറിച്ച് കാർത്തിക് പ്രതികരിച്ചില്ലെന്നും അയൽവാസി പറയുന്നു. തമിഴ്‌നാട്ടിലെ അണ്ണെയ്കുപ്പമിലുള്ള മീനാഷി നഗറിലാണ് സുബ്രഹ്‌മണ്യൻ താമസിച്ചിരുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയവരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കാർത്തിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കാർത്തിക്കിനെ കൂടാതെ മൂന്ന് മക്കൾ കൂടി സുബ്രഹ്‌മണ്യനുണ്ട്.

No comments