Breaking News

വിവാഹത്തിനടക്കം കൂടുതൽ ഇളവുകൾ; കോളജുകൾ പൂർണമായി തുറക്കും ഈമാസം 25 മുതൽ സിനിമാ തിയറ്ററുകൾ തുറക്കും


സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാൻ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. വിവാഹച്ചടങ്ങുകളില്‍ ഇനി 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കി. കോളജുകള്‍ പൂര്‍ണമായി തുറക്കാനും തീരുമാനമായി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രണ്ടുഡോസ് വാക്സീന്‍ നിര്‍ബന്ധമാണ്. ഈ മാസം 18 മുതല്‍ എല്ലാ ക്ലാസുകളും തുടങ്ങും. എല്ലാ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും തുറക്കാം. നവംബര്‍ ഒന്നുമുതല്‍ പ്രീ മെട്രിക് ഹോസ്റ്റലുകളും തുറക്കാന്‍ അനുമതി നല്‍കി. സംസ്ഥാനത്തെ കോവിഡ് സിറോ സര്‍വേ പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി.

ഈമാസം 25 മുതല്‍ സിനിമാ തിയറ്ററുകള്‍ തുറക്കും. 50 % സീറ്റുകളില്‍ പ്രവേശനം അനുവദിക്കാമെന്ന് കോവിഡ് അവലോകനയോഗം വിലയിരുത്തി. രണ്ടുഡോസ് വാക്സീന്‍ എടുത്തവര്‍ക്കാണ് പ്രവേശനം. എ.സി. പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതിനൊപ്പം സെക്കന്‍ഡ് ഷോയ്ക്കും അനുമതി ലഭിച്ചു.

No comments