ബളാൽ മണ്ഡലത്തിൽ വിപുലമായി ഗാന്ധി ജയന്തി ദിനാചരണം നടത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
കൊന്നക്കാട് :ഗാന്ധി ജയന്തി ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് പതിനൊന്നാo വാർഡ് കോൺഗ്രസ് കമ്മിറ്റിയും കൊന്നക്കാഡ് ഡിവിഷനും.പതിനൊന്നാo വാർഡ് കമ്മിറ്റി യുടെ നേതൃത്വത്തിൽ വള്ളിക്കടവിൽ ഡി സി സി അംഗം എൻ ടി വിൻസെന്റ് പതാക ഉയർത്തി. ജിജി വാട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.വിനോദ് കുമാർ പി.ജി സ്വാഗതം പറഞ്ഞു.ഡാർലിൻ ജോർജ് കടവൻ മുഖ്യപ്രഭാഷണം നടത്തി..ചാക്കോ K.A,സോമേഷ്,അമൽ,ജോമോൻ,സുബിത്ത്,ബിജേഷ്,എന്നിവർ ആശംസകൾ അർപ്പിച്ചു.ജോണി ജോസ് നന്ദി പറഞ്ഞു. ബാളാൽ പഞ്ചായത്തിലെ,8,9,10 വാർഡുകളുടെ കൂട്ടായ്മയായിട്ടാണ് കൊന്നക്കാട് ഡിവിഷൻ രൂപീകച്ചത്. കൊന്നക്കാട് ടൗണിൽ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി ജി ദേവ് പതാക ഉയർത്തി. പി സി രഘു നാഥൻ സ്വാഗതം പറഞ്ഞു. ബിൻസി ജെയിൻ അധ്യക്ഷത വഹിച്ചു. ഡാർലിൻ ജോർജ് കടവൻ ആശംസ പ്രസംഗം നടത്തി.ജെയിൻ തോക്കനാട്ട്, ആൻഡ്രൂസ് വട്ടക്കുന്നേൽ, വിനു തോട്ടോൻ, രതീഷ് ഒന്നാമൻ എന്നിവർ സംസാരിച്ചു.
No comments