Breaking News

കൊന്നക്കാട് പാമത്തട്ടിൽ ശനിയാഴ്ച്ച വൈകിട്ട് കാണാതായ 15കാരൻ തിരിച്ചെത്തിയില്ല.. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുന്നു


 






വെള്ളരിക്കുണ്ട്: ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെ പൈപ്പിൽ വെള്ളം തിരിക്കാനായി പന്നിയാർ മാനിക്ക് സമീപം പോയ കുട്ടി ഇതുവരെ തിരിച്ച് വന്നിട്ടില്ല. സന്ധ്യയോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല. കൊന്നക്കാട് പാമത്തട്ട് പഞ്ചാബിൽ വട്ടമല ഷാജിയുടെ മകൻ ലിജേഷ് (15) നെയാണ് കാണാതായത്. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അടക്കമുള്ള ജനപ്രതിനിധികൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കനത്ത മഴയത്തും നാട്ടുകാർ സംഘങ്ങളായി തിരിച്ച് പലയിടങ്ങളിലായി കുട്ടിക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു. അഗ്നിശമന സേനാവിഭാഗവും തിരച്ചിൽ നടത്തുന്നുണ്ട്

No comments