Breaking News

DYFl മോർണിംഗ് ഫാമിൻ്റെ ഭാഗമായി കാലിച്ചാനടുക്കം മേഖല കമ്മറ്റിയുടെ നെൽകൃഷി വിളവെടുത്തു

                                          


ഒടയഞ്ചാൽ: ഡിവൈഎഫ്ഐ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ മോർണിംഗ് ഫാമിന്റെ ഭാഗമായി വിവിധ കൃഷികൾ ഒരുക്കി വരികയാണ്, ഇതിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ കാലിച്ചാനടുക്കം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആലത്തടിയിൽ നടത്തിയ മോർണിംഗ് ഫാം നെൽ കൃഷിയുടെ കൊയ്ത്തുത്സവം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്, സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ടിവി ജയചന്ദ്രൻ,വാർഡ് മെമ്പർ നിഷ അനന്തൻ, ലോക്കൽ കമ്മിറ്റി അംഗം ഏ വി മധു,ബ്രാഞ്ച് സെക്രട്ടറിഎം ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു. മേഖല ട്രഷറർ ജഗന്നാഥ്‌ എം.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല കമ്മിറ്റി അംഗം എം അനീഷ്കുമാർ സ്വാഗതം പറഞ്ഞു.

No comments