അപകടം പതിവായ ഭീമനടി പാലത്തിന് സമീപത്തെ റോഡിന് ഇരുവശവുമുള്ള കാടുകൾ വെട്ടിത്തെളിച്ച് ഭീമനടി ഐ ബി സി ക്ലബ്ബ്
ഭീമനടി: അപകടം പതിവായി തീർന്ന ഭീമനടി പാലത്തിന് സമീപത്തെ റോഡിന് ഇരുവശവും ഉള്ള കാടുകൾ നീക്കംചെയ്ത് ഭീമനടി ഐ ബി സി ക്ലബ്ബ് പ്രവർത്തകർ മാതൃകയായി. ചെറുപുഴ-ഒടയഞ്ചാൽ മേജർ ജില്ലാ റോഡ്, മുക്കട ഭീമനടി റോഡും സംഗമിക്കുന്ന ഭീമനടി പാലത്തിന്റെ വളവിൽ കാടുകൾ വളർന്ന് അപകടഭീഷണി ഉയർത്തിയിയിരുന്നു. മനു കയ്യാലത്ത് ,പി.കെ. ജോയി ,റിൻ്റോ എബ്രഹാം , ,ടോണി ഊത്ത പാറയ്ക്കൽ, ജോണി, വിബിൻ സ്കറിയ, റോയി മോൻ എന്നിവർ നേതൃത്വം നൽകി.
No comments