Breaking News

കാസർഗോഡ് വികസനപാക്കേജ് സ്പെഷ്യൽ ഓഫീസറും സംഘവും റാണിപുരം സന്ദർശിച്ചു


പനത്തടി: റാണിപുരം റിസോർട്ടിൽ നടന്നു വരുന്ന നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ കാസറഗോഡ് വികസനപാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജ്‌മോഹനും സംഘവും റാണിപുരം സന്ദർശിച്ചു.      കുട്ടികളുടെ പാർക്ക്, സ്വിമ്മിംഗ് പൂൾ, അയ്യർ വേദ സ്പ തുടങ്ങിയവയാണ് റാണിപുരത്ത് ഒരുക്കുന്നത്. ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബിജു രാഘവൻ, ആർക്കിട്ടെക്ക്റ്റ് സ്വപ്ന വത്സരാജ്, നിർമ്മിതി കേന്ദ്രം പ്രോജക്റ്റ് എഞ്ചിനീയർ വി.സജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments