Breaking News

കനത്ത മഴ; കാസർകോട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് 14 മുതൽ 16 വരെ യെല്ലോ അലർട്ട്


കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 

14 മുതൽ 16 വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ അടുത്ത അഞ്ച് ദിവസം വരെ തുടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെ ജനങ്ങൾ യാത്ര ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

No comments