Breaking News

കീം എൻട്രൻസ് പ്രവേശന ഫലം പ്രഖ്യാപിച്ചു 51031 വിദ്യാർഥികൾ യോഗ്യത നേടി. 47629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു

 


തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. 51031 വിദ്യാർഥികൾ യോഗ്യത നേടി. 47629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. 73977 പേരാണ് പരീക്ഷ എഴുതിയത്. എൻജിനിയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫായ്സ് ഹാഷിലിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയർ കിഷോറിനും (കൊല്ലം) നാലാം റാങ്ക് കെ സഹലിനുമാണ് (മലപ്പുറം). ആദ്യ നൂറ് റാങ്കിൽ 78 പേർ ആൺകുട്ടികളാണ്. ഒക്ടോബർ 11നാണ് ആദ്യ അലോട്ട്മെന്റ്. ഒക്ടോബർ 25-നകം പ്രവേശനം പൂർത്തിയാക്കും. റാങ്ക് പട്ടിക cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

No comments