Breaking News

പതിച്ചു കിട്ടിയ പട്ടയഭൂമിയിൽ വീട് നിർമിക്കാനുള്ള അവകാശത്തിനായി സർക്കാർ ഇടപെടണം; കോൺഗ്രസ് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തോഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി


കോയിത്തട്ട: പതിച്ചു കിട്ടിയ പട്ടയഭൂമിയിൽ വീട് നിർമിക്കാനുള്ള അവകാശം റദ്ദ് ചെയ്ത ഉത്തരവ് മറികടക്കാൻ സർക്കാർ നിയമ നിർമാണം നടത്തി സാധാരണകാരായ ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപെട് കിനാനൂർ കരിന്തളം മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തോഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സി.ഒ. സജി അദ്ധ്യക്ഷനായി. ഡി സി സി നിർവ്വാഹക സമിതി അംഗം സി.വി. ഭാവനൻ, ബാബു കോഹിനൂർ, കെ.പി.ബാലകൃഷ്ണൻ, മനോജ് തോമസ്, അജയൻ വേളൂർ, കെ.പി. ചിത്രലേഖ, നോബിൾ മാത്യു, സി.വി.ബാലകൃഷ്ണൻ , ദിനേശൻ പെരിയങ്ങാനം, ബാബു ചേമ്പേന , ജനാർദ്ദനൻ കക്കോൽ , പുഷ്പൻ ചാങ്ങാട്, രാഗേഷ് കൂവാറ്റി തുടങ്ങിയവർ സംസാരിച്ചു.

No comments