Breaking News

കോടോത്ത് ഡോ: അംബേദ്കർ ഹയർ സെക്കണ്ടറി സ്ക്കൂൾ ജനകീയ കൂട്ടായ്മയിൽ ശുചീകരിച്ചു


ഒടയഞ്ചാൽ: നവംബർ 1 ന് സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി ജനകീയ കൂട്ടായ്മയിൽ സ്കൂൾ ശുചികരിച്ചു. കോടോത്ത് ഡോ: അംബേദ്കർ ഹയർ സെക്കണ്ടറി സ്കൂളാണ്  കട്ടൂർ ബ്രാഞ്ച് പരിധിയിലെ നാട്ടുകാർ കുടുംബശ്രി  ബാലസംഘം   മഹിളാ അസോസിയേഷൻ ഇ കെ. നായനാർ പൊതു ജന വായനശാല അക്ഷര സേന എന്നിവയുടെ സഹകരണത്തോടെടെയാണ് ശുചികരിച്ചത്.  ബ്രാഞ്ച് സെക്രട്ടറി ഭാസ്കരൻ സി ദീപം  കുടുംബശ്രി സെക്രട്ടറി  പ്രിയ മുരളി  ശിൽപ്പ കുടുംബശ്രീ രതി , ജനാധിപത്യമഹിളാ അസോസിയേഷൻ കട്ടൂർ യൂണിറ്റ് സെക്രട്ടറി സുമ, ശോഭ സുരേഷ് , ബാലസംഘം പാത്തിക്കര യൂണിറ്റ് ജോ: സെക്രട്ടറി  അഭിനവ്  വായനശാല സെക്രട്ടറി സത്യരാജൻ എന്നിവർ നേതൃത്വം നൽകി

No comments