Breaking News

കൊന്നക്കാട് പറമ്പ നീലേശ്വരം കെ.എസ്.ആർ.ടി.സി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു പറമ്പ വഴിയുള്ള ഏക ബസ് നിർത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു


വെള്ളരിക്കുണ്ട്: കോവിഡ് കാലത്ത് നിർത്തി വച്ച കൊന്നക്കാട് നിന്നും പറമ്പ വഴി നീലേശ്വരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പറമ്പയിൽ നിന്നുള്ള യാത്രക്കാർ ആശ്രയിച്ചിരുന്ന ഏക ബസ് സർവീസ് നിർത്തിയിട്ട് മാസങ്ങളായി. ഇതുമൂലം ഈ പ്രദേശങ്ങളിലുള്ള സാധാരണക്കാർ പുറംലോകവുമായി ബന്ധപ്പെടാൻ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഒരു ബസ് മാത്രമുള്ള റൂട്ടിൽ സർവ്വീസ് നിർത്തരുതെന്ന് എന്ന കാര്യമൊക്കെ കാറ്റിൽ പറത്തി നൂറ് കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ് അധികൃതർ. എത്രയും പെട്ടെന്ന് സർവ്വീസ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments