Breaking News

കർഷക കൊലപാതകത്തിൽ പ്രതിഷേധിച്ച് സിഐടിയു എളേരി ഏരിയകമ്മറ്റി കുന്നുംകൈയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു


കുന്നുംകൈ : ഉത്തർപ്രദേശിൽ കർഷക സമരത്തിനിടയിലേക്ക് വാഹനം കയറ്റി കർഷകരെ കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് സി ഐ ടി യു എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംകൈയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടി സി ഐ ടി യു ജില്ലാ സെക്രട്ടറി പി. കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. എം എൻ രാജൻ അധ്യക്ഷത വഹിച്ചു, യു. കരുണാകരൻ മാസ്റ്റർ, ഇ ടി ജോസ്, രവീകുമാർ, ടി.വി.തമ്പാൻ ദിനേശൻ മാലോം എന്നിവർ സംസാരിച്ചു. കെ.എസ് ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.

No comments